English | हिन्दी | বাংলা | मराठी | తెలుగు | தமிழ் | ગુજરાતી | ಕನ್ನಡ | മലയാളം | ਪੰਜਾਬੀ
ഫാലുൻ ദാഫാ
സത്യസന്ധത, കരുണ, സഹനശീലത
'മനുഷ്യരാശി എങ്ങനെ ഉണ്ടായി'
ഫാലുൻ ദാഫാ (Falun Dafa), ഫാലുൻ ഗോങ്ങ് (Falun Gong) എന്നും അറിയപ്പെടുന്ന, സൗമ്യവും പഠിക്കാൻ എളുപ്പമുള്ളതും എല്ലാവർക്കും പരിശീലിക്കാവുന്നതുമായ അഞ്ച് വ്യായാമങ്ങൾ ഉൾക്കൊള്ളുന്ന ഒരു സൗജന്യ സാധനാനുഷ്ഠാനമാണ്, എല്ലാ പ്രായത്തിലുള്ളവർക്കും, എല്ലാ തുറകളിലുള്ളവർക്കും ഒരുപോലെ പരിശീലിക്കാൻ കഴിയുന്നതാണിത്. ബുദ്ധ പാരമ്പര്യത്തെ അടിസ്ഥാനമാക്കി, പ്രപഞ്ചപ്രകൃതങ്ങളായ സത്യസന്ധത, കരുണ, സഹനശീലത എന്നിവയാൽ നയിക്കപ്പെടുന്ന സാധനാനുഷ്ഠാനം ഇത് പഠിപ്പിക്കുന്നു. ഫാലുൻ ദാഫാ പരിശീലിക്കുന്നവർക്ക് മെച്ചപ്പെട്ട ആരോഗ്യം, ഊർജ്ജസ്വലത, ആന്തരികസമാധാനം, മാനസിക പിരിമുറുക്കങ്ങളിൽ നിന്നുള്ള ആശ്വാസം എന്നിവ അനുഭവപ്പെടുന്നു. ഫാലുൻ ദാഫാ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തിയത് ചൈനയിൽ 1992 മെയ് മാസത്തിൽ ശ്രീ. ലീ ഹോങ്ങ്‌ജ് (Mr. Li Hongzhi) ആണ്. ഇന്ന്, ഇന്ത്യയുൾപ്പെടെ, 100-ലധികം രാജ്യങ്ങളിൽ കോടിക്കണക്കിന് ആളുകൾ ഇത് പരിശീലിക്കുന്നു.
തികച്ചും സൗജന്യമായി, ഓൺലൈനായോ നേരിട്ടോ പഠിക്കാം
ഫാലുൻ ദാഫാ 100% സൗജന്യമായി ലോകമെമ്പാടും ഇന്ത്യയിലും പഠിപ്പിക്കുകയും പരിശീലിക്കുകയും ചെയ്തുപോരുന്നു. ഇനിപ്പറയുന്ന മാർഗ്ഗങ്ങളിലൂടെ നിങ്ങൾക്ക് ഫാലുൻ ദാഫാ ഓൺലൈനായോ നേരിട്ടോ പഠിക്കാം.
ഫേസ്ബുക്ക് | ഞങ്ങളുടെ ഫേസ്ബുക് പേജിലെ മെസഞ്ചർ അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴി ഒരു സന്ദേശം അയയ്ക്കുക |
ഓൺലൈൻ | LearnFalunGong.in എന്ന വിലാസത്തിൽ സൗജന്യ ഓൺലൈൻ ക്ലാസിനായി രജിസ്റ്റർ ചെയ്യുക |
നേരിട്ട് | FalunDafaIndia.org യിൽ നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള നഗരത്തിലെ ഒരു വ്യക്തിയുടെ കോണ്ടാക്റ്റ് കണ്ടെത്താം |
ധ്യാന വ്യായാമങ്ങൾ
ഫാലുൻ ദാഫായിൽ ലളിതമായ 5 ധ്യാന വ്യായാമങ്ങൾ ഉണ്ട് - നാല് സ്റ്റാൻഡിംഗ് രീതിയിലുള്ളതും, ഒന്ന് സിറ്റിംഗ് രീതിയിലും. ഈ വ്യായാമങ്ങൾ പഠിക്കാൻ എളുപ്പമാണ്, ഏത് പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ള ആളുകൾക്ക് ഇത് പരിശീലിക്കാവുന്നതാണ്.
ബുദ്ധ സഹസ്ര ഹസ്ത പ്രദർശനം | മൃദുവായ സ്ട്രെച്ചിംഗ് ചലനങ്ങൾ ഉപയോഗിച്ച്, ഈ വ്യായാമം ശരീരത്തിലെ എല്ലാ ഊർജ്ജ ചാനലുകളും തുറക്കുന്നു. |
ഫാലുൻ സ്റ്റാൻഡിംഗ് സ്റ്റാൻസ് | നാല് നിശ്ചലമായ ആസനകൾ അടങ്ങുന്നു, അവ ഓരോന്നിലും കുറച്ച് മിനിറ്റ് ധ്യാനിക്കുന്നു, ഈ വ്യായാമം ഒരാളുടെ ഊർജ്ജ നില വർദ്ധിപ്പിക്കുകയും ജ്ഞാനത്തെ ഉണർത്തുകയും ചെയ്യുന്നു. |
പ്രപഞ്ച ധ്രുവങ്ങളെ ഭേദിക്കൽ | കൈകൊണ്ട് സാവധാനത്തിലുള്ള ഗ്ലൈഡിംഗ് ചലനങ്ങളിലൂടെ, ഈ വ്യായാമം പ്രപഞ്ചത്തിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച് ശരീരത്തെ ശുദ്ധീകരിക്കുന്നു. |
ഫാലുൻ സ്വർഗ്ഗീയ ചംക്രമണം | ശരീരം മുഴുവൻ സൗമ്യമായി കൈകൾ ഓടിക്കൂന്നതിലൂടെ, ഈ വ്യായാമം ശരീരത്തിലെ എല്ലാ അസാധാരണ അവസ്ഥകളും ശരിയാക്കുകയും ഊർജ്ജം വ്യാപകമായി വിതരണം ചെയ്യുകയും ചെയ്യുന്നു. |
ദിവ്യസിദ്ധികളെ ശക്തിപ്പെടുത്തൽ | അഗാധമായ ശാന്തതയിലേക്ക് പ്രവേശിച്ച്, ഒരാളുടെ ദൈവിക ശക്തികളെയും ഊർജ്ജ ക്ഷമതയും ശക്തിപ്പെടുത്തുന്നതിലൂടെ ശരീരത്തെയും മനസ്സിനെയും വീണ്ടും തുറപ്പിക്കുന്ന ഒരു ധ്യാനം. |
പുസ്തകങ്ങൾ
ആമുഖ പുസ്തകം ഫാലുൻ ഗോങ്ങ് ആണ്, എന്നാൽ പ്രധാന പ്രഭാഷണങ്ങൾ ജ്വാൻ ഫാലുൻ എന്ന പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. കൂടാതെ നിരവധി അനുബന്ധ പ്രഭാഷണങ്ങളും ലഭ്യമാണ്. പുസ്തകങ്ങളെല്ലാം FalunDafa.org-യിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യുവാൻ ലഭ്യമാണ്.
ഫാലുൻ ഗോങ്ങ് | ചിത്രങ്ങളും വ്യായാമങ്ങളുടെ വിശദാംശങ്ങളും അടങ്ങിയ ആമുഖ പുസ്തകം. ആമസോൺ ലിങ്ക് ഫ്ളിപ്കാർട്ട് ലിങ്ക് |
ജ്വാൻ ഫാലുൻ | പ്രഭാഷണങ്ങൾ ഉൾക്കൊള്ളുന്ന പ്രധാന പുസ്തകം. ആമസോൺ ലിങ്ക് ഫ്ളിപ്കാർട്ട് ലിങ്ക് |
1996 മുതൽ 2023 വരെയുള്ള നിരവധി അനുബന്ധ പ്രഭാഷണങ്ങൾ FalunDafa.org-എന്ന വെബ്സൈറ്റിൽ ഉണ്ട്.
വീഡിയോയും ഓഡിയോയും
ഓൺലൈനായി വീഡിയോ, ഓഡിയോ ഫയലുകൾ എല്ലാം FalunDafa.org-യിൽ നിന്ന് സൗജന്യമായി ലഭ്യമാണ്. വ്യായാമ നിർദ്ദേശങ്ങളും 9 ദിവസത്തെ പ്രഭാഷണ വീഡിയോകളും നിലവിൽ ഇംഗ്ലീഷിൽ മാത്രമേ ലഭ്യമാകൂ.
വ്യായാമ സംഗീതം | 1 മുതൽ 5 വരെയുള്ള വ്യായാമങ്ങൾക്ക്. ഈ സംഗീതം ശ്രവിച്ചുകൊണ്ട് ഓരോ വ്യായാമവും ചെയ്യുക |
വ്യായാമ നിർദ്ദേശങ്ങൾ | വ്യായാമങ്ങൾ എങ്ങനെ ചെയ്യണമെന്ന് പഠിപ്പിക്കുന്ന നിർദ്ദേശങ്ങളടങ്ങിയ വീഡിയോ. |
വീഡിയോ പ്രഭാഷണങ്ങൾ | 9 ദിവസത്തെ പ്രഭാഷണ പരമ്പര. |
ചൈനയിലെ പീഡനങ്ങൾ
ഫാലുൻ ദാഫാ ചൈനയിൽവച്ച് തുടക്കമിട്ടു, ഇപ്പോൾ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ അത് പരിശീലിക്കുന്നു, എങ്കിലും അതിൻ്റെ ജന്മദേശമായ ചൈനയിൽ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെ പീഡിപ്പിക്കുന്നത് പോലെ ഫാലുൻ ഗോങ്ങിനെയും പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. താഴെയുള്ള ലിങ്കുകളിൽ കൂടുതൽ വിവരങ്ങൾ കാണാം.
നിലവിൽ, താഴെയുള്ള ലിങ്കുകൾ ഇംഗ്ലീഷിലുള്ള വെബ്സൈറ്റുകളിലേക്കുള്ളതാണ്. മലയാളത്തിൽ ലഭ്യമാകുമ്പോൾ ഞങ്ങൾ അപ്ഡേറ്റ് ചെയ്യാം.